ഇൻസ്ക്രിപ്റ്റ്/റെമിംഗ്ടൺ ഉപയോഗിച്ച് ടൈപ് ചെയ്യാനും ടൈപ്പ് ചെയ്ത് പഠിക്കാനും സഹായകമാകുന്ന ടൂളാണിത്. നാല് ലെയറുകളിലായാണ് അക്ഷരങ്ങൾ വ്യന്യസിച്ചിരിക്കുന്നത്. ഷിഫ്റ്റ് ലെയറിന് പുറമെ വലതുവശത്തെ ആൾട്ടിൽ ഒരു ലയറും വലതുവശത്തെ ആൾട്ടും ഷിഫ്റ്റും ഒരുമിച്ച് അമർത്തുമ്പോൾ കിട്ടുന്ന ഒരു ലയറും ചേർന്നതാണ് പൂൎണ്ണ.
മലയാളത്തിലെ മുഴുവൻ യുണിക്കോഡ് അക്ഷരങ്ങൾക്ക് പുറമേ സാധാരണ ഇൻസ്ക്രിപ്റ്റിൽ ലഭ്യമല്ലാത്ത പംക്ച്വേഷൻ മാർക്കുകളം പൂൎണ്ണ ഉപയോഗിച്ച് അനായാസം ടൈപ്പ് ചെയ്യാൻ സാധിക്കും.
കമ്പ്യൂട്ടറിൽ Use Physical keyboard ഓപ്ഷൻ ടിക്ക് ചെയ്ത് കീബോർഡ് ഉപയോഗിച്ച് ടൈപ് ചെയ്യാം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് (US) കീബോർഡ് തന്നെയല്ലേ എന്ന് ഉറപ്പാക്കുക.
ഇൻസ്ക്രിപ്റ്റ് ലേയൗട്ടിൽ സ്വരാക്ഷരങ്ങൾ കീബോർഡിന്റെ ഇടതുവശത്തും വ്യഞ്ജനാക്ഷരങ്ങൾ വലതുവശത്തുമാണ് വിന്യസിച്ചിരിക്കുന്നത്. യ മുതൽ റ വരയെുള്ളതിൽ രണ്ടെണ്ണം ഒഴികെ ഏറ്റവും താഴെയുള്ള റോയിൽ ആണ് ഉള്ളത്.